മുന്‍ മന്ത്രി എംടി പത്മയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അനുശോചിച്ചു. കോഴിക്കോട് നടന്ന കെ.എസ്.യു സമ്മേളനത്തില്‍ പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്തപ്പോള്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത് എംടി പത്മയെയായിരുന്നു. അന്ന് തുടങ്ങിയ സഹോദര തുല്യമായ സൗഹൃദം ജീവിതാവസാനം വരെ കൊണ്ടുപോകാന്‍ സാധിച്ചു. ഒരേ കാലയളവില്‍ നിയമസഭയിലും അംഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മന്ത്രിയെന്ന നിലയില്‍
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച എംടി പത്മ കോഴിക്കോട് മേഖലയില്‍ അറിയപ്പെടുന്ന അഭിഭാഷക കൂടിയായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ എംടി പത്മ വനിതകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എംടി പത്മയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും എംഎം ഹസന് പറഞ്ഞു.