മൂന്നാം സ്ഥാനം ഉറപ്പിച്ച സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു

Spread the love

സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചരണത്തിന് സി.പി.എം കുടപിടിക്കുന്നു; മൂന്നാം സ്ഥാനം ഉറപ്പിച്ച സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു; ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ പ്രചരണം നടത്തിയിട്ടും കേസെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല.


യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (16/11/2024).

പാലക്കാട്  :  ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ വ്യാപക വര്‍ഗീയ പ്രചരണം നടത്താന്‍ ബി.ജെ.പിയും സംഘ്പിരിവാറും ശ്രമിക്കുകയാണ്. അതിന് സര്‍ക്കാരും സി.പി.എമ്മും കുടപിടിക്കുകയാണ്. ചേലക്കരയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന സമയം മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വെള്ളത്തിനു തീ

പിടിപ്പിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ ബി.ജെ.പി വിതരണം ചെയ്തു. അതിനെതിരെ യു.ഡി.എഫ് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോ സര്‍ക്കാരോ തയാറായില്ല. വര്‍ഗീയമായ ഭിന്നത ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള മനപൂര്‍വമായ പ്രചരണമാണ് ലഘുലേഖയിലൂടെ നടത്തിയത്. ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണനും വര്‍ഗീയ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രചരണം നടത്തിയിട്ടും കേസെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല. ശബരിമല പോലും സംഘര്‍ഷ ഭൂമിയാക്കി മാറ്റാന്‍ സംഘ്പരിവാര്‍ ശ്രമിച്ചു. വാവര് നട പൊളിക്കണമെന്ന് ബി.ജെ.പി നേതാവ് പ്രസംഗിച്ചിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

ക്രൈസ്തവ ഭവനങ്ങളില്‍ പോയി വര്‍ഗീയ പ്രചരണം നടത്തുന്ന സംഘ്പരിവാറാണ് ആദിവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയ ഫാദര്‍ സ്റ്റാന്‍സാമിയെ ജയിലിലാക്കിയത്. പാക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാന്‍ സാധിക്കാത്ത ആളെയാണ് ജയിലില്‍ അടച്ച് കൊലപ്പെടുത്തിയത്. സാമൂഹിക പ്രവര്‍ത്തനത്തില്‍ ലോകത്തിന് മാതൃകയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരത രത്‌നം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടവരാണ് സംഘാപരിവാര്‍ നേതാക്കള്‍. മണിപ്പൂരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പച്ചയ്ക്ക് കത്തിക്കുകയാണ്. അങ്ങനെയുള്ളവരാണ് കുഞ്ഞാടുകളെ പോലെ ക്രൈസ്തവ ഭവനങ്ങളില്‍ പോയി ഭിന്നിപ്പ് നടത്തുന്നത്. അത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുണ്ട്. മുമ്പത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള വ്യാപകമായ പരിശ്രമാണ് നടത്തുന്നത്. അതിന് എതിരായ പ്രചരണമാണ് യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്.

വര്‍ഗീയതയുമായി സന്ധി ചെയ്ത സി.പി.എം പാലക്കാട് മൂന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ജയിക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ സി.പി.എം ബി.ജെ.പിയെ സഹായിക്കാനുള്ള പ്രചരണവുമായി മുന്നോട്ട് പോകുകയാണ്. ബി.ജെ.പിയില്‍ സീറ്റ് അന്വേഷിച്ച് പോയി, ജയരാജന്‍ പറഞ്ഞതു പോലെ ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനില്ലെന്നാണ് സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *