ബെവ്‌കോ ജീവനക്കാരികൾക്ക് സ്വയംരക്ഷാ പരിശീലനം

Spread the love

മദ്യം വാങ്ങാൻ ബെവ്‌കോയിലെ വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. മദ്യം വാങ്ങാനെത്തുന്നവരുടെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ തീരുമാനിച്ചത്.
ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. ഓരോ ജില്ലയിലേയും ബെവ്‌കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും. ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് പരിശീലനം നൽകുക. 2015 മുതൽ ഈ വിഭാഗം നിലവിലുണ്ട്. ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.
20 മണിക്കൂറാണ് ഒരു സെഷൻ. താൽപര്യമുള്ള ആർക്കും പരിശീലനത്തിനായി രജിസ്റ്റർ ചെയ്യാം. പരിശീലനം സൗജന്യമാണ്. ആയോധനകലകളിൽ പ്രാവീണ്യമുള്ള 4 വനിതാ പൊലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വനിതാ ജീവനക്കാർ പരിശീലനം കണ്ട് മനസ്സിലാക്കാനും നിർദേശമുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *