സംസ്ഥാന കായിക മേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ ടീമിനെ മണക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ സി ലേഖ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ചലച്ചിത്ര നടൻ ജോബി എ എസ്., സാഹിത്യകാരൻ വിനോദ് വൈശാഖി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.