കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് പ്രൊജിലിറ്റി ടെക്‌നോളജീസുമായി കരാർ

Spread the love

കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പ്രൊജിലിറ്റി ടെക്നോളജീസിന് കരാര്‍ നല്‍കി. ആശയവിനിമയം, ഡാറ്റ & സൈബര്‍ സുരക്ഷാ സൊല്യൂഷനുകള്‍ എന്നീ മേഖലയിലെ മുന്‍നിര സേവനദാതാക്കളായ പ്രൊജിലിറ്റി ടെക്നോളജീസുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മികവുറ്റ അത്യാധുനിക ആശയവിനിമയ, ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കരാര്‍. ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം (എഫ് ഐ ഡി എസ്), കേന്ദ്രീകൃത ഉള്ളടക്ക മാനേജ്‌മെന്റ് സിസ്റ്റം (സി എം എസ്) എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതി എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിനൊപ്പം, യാത്രക്കാര്‍ക്ക് ഉയര്‍ന്ന യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച എയര്‍പോര്‍ട്ടുകളിലൊന്നായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാറ്റും.

സിയാലിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിലും ഒരിക്കല്‍ കൂടി അര്‍പ്പിക്കപ്പെട്ട വിശ്വാസത്തിലും ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി പ്രൊജിലിറ്റി ടെക്നോളജീസ് സിഇഒ ജൂലിയന്‍ വീറ്റ്ലാന്‍ഡ് പറഞ്ഞു.

വാണിജ്യ പ്രദര്‍ശനങ്ങള്‍ക്കായുള്ള ഉള്ളടക്ക മാനേജ്‌മെന്റ് സിസ്റ്റം, അത്യാധുനിക ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുത്തി ടെര്‍മിനല്‍ മൂന്നിനെ നവീകരിക്കുകയാണെന്നു സിയാലിലെ ജിഎമ്മും ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേധാവിയുമായ സന്തോഷ് എസ് പറഞ്ഞു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *