സംസ്കൃത സർവ്വകലാശാലഃ ആര്യയും ഷഹീനയും അക്കാദമിക് കൗൺസിൽ അംഗങ്ങൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിലേയ്ക്ക് വിദ്യാർത്ഥി പ്രതിനിധികളായി ആര്യ എം., ഷഹീന എസ്. എസ്. എന്നിവരെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്ത് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. ആര്യ എം. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനിയും ഷഹീന എസ്. എസ്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശിനിയുമാണ്.
സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു ജി സി നെറ്റ് പരിശീനം തുടങ്ങി
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ച സൗജന്യ യു ജി സി നെറ്റ് പരിശീലന ക്ലാസുകൾ രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്ക് വേണ്ടിയാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം ഡിവിഷണൽ എംപ്ലോയ്‍മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ് അധ്യക്ഷനായിരുന്നു. പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. ലിസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്, ഡോ. ജോസ് ആന്റണി, യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ചീഫ് ലൂക്കോസ് ജോർജ്ജ്, വി. യു. ശ്രീലത, യു. കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075