വികസിത് ഭാരത് യുവ നേതൃസംഗമം ജനുവരി 11, 12 തീയതികളില്‍

Spread the love

ദേശീയ യുവജനോത്സവം 2025ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവനേതൃസംഗമം ജനുവരി 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
15-29 പ്രായക്കാരായ യുവതീ യുവാക്കള്‍ക്കു 2024 നവംബര്‍ 25 നും 2024 ഡിസംബര്‍ 5 നും ഇടയില്‍ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുത്ത് തുടര്‍ഘട്ടങ്ങളിലേക്കു യോഗ്യത നേടാം. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൈ ഭാരത് പ്ലാറ്റ്‌ഫോമിലും (https://mybharat.gov.in/) സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ഓഫിസുകളില്‍ നിന്നും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *