ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഗാല

Spread the love

ഷിക്കാഗോ : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആനുവല്‍ ഗാല ഓക്ക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ വെച്ച് ഡിസംബര്‍ 14-ന് നടത്തപ്പെടുന്നതാണ്. ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ ജെ.ബി. പ്രിറ്റ്‌സകര്‍, യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മുംഗ് ചിയാഗ്, യു.എസ് കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ എന്നീ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് AAEIO പ്രസിഡന്റും, G.Eയുടെ ഗ്ലോബല്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

ബിസിനസ് മീറ്റിംഗ്, ടെക്‌നിക്കല്‍ പ്രസന്റേഷന്‍സ്, അവാര്‍ഡ് സെറിമണി, പ്രശസ്ത ബോളിവുഡ് ഗായിക അങ്കിത മുഖര്‍ജിയുടേയും, ശ്വേത വാസുദേവയുടേയും നേതൃത്വത്തിലുള്ള ഗാനമേളയും, വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഡിന്നറും ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ www.eventbrite.com ലൂടെയോ, www.aaeiousa.org -ല്‍ നിന്നോ ലഭിക്കുന്നതാണ്.

ഈ സമ്മേളനത്തിന്റെ വിജയത്തിനായി AAEIO ബോര്‍ഡ് മെമ്പറും നേകസാഹോളിന്റെ സി.ഇ.ഒയുമായ ഡോ. പ്രമോദ് വോറ, രജീന്ദര്‍ സിംഗ് മാങ്കോ, മോദി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സി.ഇ.ഒ ഡിപ്പന്‍ മോദി, സെക്രട്ടറി ജയ്‌സ് വാള്‍, വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ കൂടാതെ വിവിധ കമ്പനികളുടെ സി.ഇ.ഒമാര്‍, സി.റ്റി.ഒമാര്‍, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഡീന്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ സംഘടനയുടെ ഭാരവാഹികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 648 3300). സമ്മേളനത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ Wallstreet Allionce Group ആണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *