സ്കിൽ ഡേ 2024 തിങ്കളാഴ്ച (25) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

Spread the love

കളമശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച പൈലറ്റ് സ്കിൽ ഡെവലപ്മെൻറ് സെൻ്ററിൽ സ്കിൽ ഡേ 2024 നാളെ (നവംബർ 25) ഉച്ചയ്ക്ക് 12ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

സെന്ററിലെ ഡ്രോൺ സർവീസ് ടെക്നീഷ്യൻ, വെയർഹൗസ് അസോസിയേറ്റ് എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ട്രെയിനിങ് ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളും സംയുക്തമായി ഒരുക്കുന്ന സ്കിൽ ഡേയിൽ എക്സിബിഷനും ഫെറാരി സംഘടിപ്പിക്കുന്ന എയർ ഷോയും ഉണ്ടായിരിക്കും. കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ടെസി മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സുബൈർ, കൗൺസിലർ അൻവർ കുടിലിൽ, വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർ പി നവീന, ഡെപ്യൂട്ടി ഡയറക്ടർ പി ജി ദയ, ആലുവ ഡി ഇ ഓ കെ ശിവദാസൻ, എസ്.എം.സി ചെയർമാൻ എ.ടി.സി കുഞ്ഞുമോൻ, പിടിഎ പ്രസിഡന്റ് ജബ്ബാർ പുത്തൻവീട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *