പാലക്കാട് വിദ്യാര്‍ത്ഥികളുടെ മരണം : കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

 

പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപടകങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി

നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അധികാരികളുടെ അവഗണനയും നിസംഗതയുമാണ് കുട്ടികളുടെ ജീവനെടുത്തത്.ഇതുവരെ 55 അപടകങ്ങളിലായി 7 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് വിവരം.

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതും അപകടങ്ങള്‍ക്ക് കാരണമാണ്.ഇവിടെത്തെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാത്ത ദേശീയപാത അതോറിറ്റിയും നിരന്തരം അപകടമേഖലയായ ഇവിടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗതാഗത-മോട്ടോര്‍ വകുപ്പും പ്രതിസ്ഥാനത്താണ്.ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *