ഹോം ടെസ്റ്റുകളിൽ ഇന്ത്യ അശ്വിനെ ഏറെ മിസ് ചെയ്യും : സച്ചിൻ ബേബി

Spread the love

വിരമിച്ച ഇന്ത്യൻ സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ഹോം ടെസ്റ്റുകളിൽ ഏറെ മിസ് ചെയ്യുമെന്ന് കേരളത്തിന്റെ രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി

അശ്വിന്റെ കൂടെ ഒരേ ടീമിൽ കളിച്ചിട്ടില്ല, പക്ഷെ അശ്വിനെപ്പോലൊരു ഇതിഹാസ താരത്തിന്റെയൊപ്പം കളിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവന്നു സച്ചിൻ ബേബി പറഞ്ഞു.

ഒരു ആരാധകനെന്ന നിലയിൽ, അശ്വിൻ ഇന്ത്യയ്‌ക്കും അദ്ദേഹം കളിച്ചിട്ടുള്ള എല്ലാ ടീമുകൾക്കുമായി നടത്തിയിട്ടുള്ള പകരം വെക്കാനില്ലാത്ത ഉജ്വല ഓൾ റൗണ്ട് പ്രകടനം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സച്ചിൻ.

ഇന്ത്യയിലും , ഇന്ത്യയുടെ പുറത്തും നിരവധി ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിൽ അശ്വിൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കായി ദീർഘകാലം കളിക്കുന്നത് എത്ര ശ്രമകരമാണെന്നു നമുക്ക് എല്ലാവർക്കുമറിയാം അന്താരാഷ്ട്ര ക്രിക്കറ്റിൽ ബോൾ കൊണ്ട് മാത്രമല്ല, ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും തകർപ്പൻ പ്രകടനമാണ് അശ്വിൻ ഇന്ത്യക്കായി സമ്മാനിച്ചിട്ടുള്ളത് . 2022 ലെ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ അശ്വിൻ പുറത്തെടുത്ത ഉജ്വല ബാറ്റിംഗ് പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് അശ്വിൻ ഇപ്പോൾ വിരമിച്ചിട്ടുള്ളത് , തീർച്ചയായും ഐപിഎല്ലിലും മറ്റു ടീമുകൾക്കുമായി അശ്വിൻ ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്കറിയാവുന്നിടത്തോളം, കളിയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത താരതമ്യപ്പെടുത്താനാവാത്തതാണ്. ഇനിയും അശ്വിനിൽ ഒരു പാട് ക്രിക്കറ്റ് ബാക്കിയുണ്ട് . ഇന്ത്യയിലെ ഹോം ടെസ്റ്റുകളിൽ ഇന്ത്യ അശ്വിനെ ഏറെ മിസ് ചെയ്യുമെന്ന് കേരളത്തിന്റെ രഞ്ജി ക്യാപ്റ്റനും മുൻനിര താരവുമായ സച്ചിൻ ബേബി പറഞ്ഞു നിർത്തി.

വാർത്ത – ജിനേഷ് തമ്പി

 

Author

Leave a Reply

Your email address will not be published. Required fields are marked *