റ്റിഡിഎഫ് സംസ്ഥാന പ്രസിഡന്റായി തമ്പാനൂര്‍ രവി മുന്‍ എംഎല്‍എയെയും വര്‍ക്കിംഗ് പ്രസിഡന്റായി എം.വിന്‍സന്റ് എംഎല്‍എയെയും ജനറല്‍ സെക്രട്ടറിയായി മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ കൂടിയയോഗത്തിലാണ് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തത്.
സി.മുരുകന് ഖജാന്‍ജി, റ്റി സോണി,ഡി അജയകുമാര്‍ വൈസ് പ്രസിഡന്റുമാര്‍, വി.ജി ജയകുമാരി, ജെ.ഗ്ലാഡ്സ്റ്റണ്,എം.ഐ അലിയാര്, കെപി അനില്‍കുമാര്‍ എസ്.കെ.മാണി,എറ്റി സുനില്‍,ആര്.ജി ശ്രീകുമാര്‍,പിഎം പ്രതീഷ്കുമാര്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ശമ്പളവും ഡിഎയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. ജനുവരി ഒന്നിന് സെക്രട്ടേറിയേറ്റിലേക്ക് പന്തം കൊളുത്തി പ്രകടനവും ജനുവരി 9 മുതല്‍ 10 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹവും നടത്തുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.