മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

Spread the love

ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 11,12 (ശനി/ഞായറാഴ്ച) തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു

റവ:ഫാ. കെ പി വർഗീസിന്റെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രിഗോറിയോസ് ക്ലിഫ്‌ടൺ ദേവാലയ വികാരി വെരി : റെവ: യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ, സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌, സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ മൗണ്ട് ഒലിവ് ദേവാലയ വികാരി റവ:ഫാ.ഷിബു ഡാനിയൽ, സെന്റ്‌ ബസേലിയോസ് ഗ്രിഗോറീസ് ഓർത്തഡോൿസ്‌ നോർത്ത് പ്ലൈൻഫീൽഡ് വികാരി റവ:ഫാ. വിജയ് തോമസ് എന്നിവർ സഹകാർമീകത്വം വഹിക്കും

തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11, ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് ഏഴു മണിക്ക് പെരുന്നാളിനോട് അനുബന്ധിച്ചു സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ നയിക്കുന്ന പ്രഭാഷണം ഉണ്ടായിരിക്കും

ജനുവരി 12 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 10 മണിക്ക് റവ:ഫാ. കെ പി വർഗീസിന്റെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാനയും . അതിനെ തുടർന്ന് ആശീർവാദ ചടങ്ങും, തിരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന എല്ലാ വിശ്വാസികൾക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്

സെന്റ്‌ സ്റ്റീഫൻസ് ദേവാലയ വികാരി റവ:ഫാ. ഡോ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനേയും തിരുനാൾ ആഘോഷ ചടങ്ങുകളിലേക്കു സ്വാഗതം ചെയ്തു

കൂടുതൽ വിവരങ്ങൾക്ക്

റവ:ഫാ. ഡോ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : അജു തര്യൻ (201 724 9117 )
ട്രെഷറർ : സുനിൽ മത്തായി (201 390 0373 )
പെരുന്നാൾ കോ ഓർഡിനെറ്റർ: ജിനേഷ് തമ്പി (347 543 6272 )

 

Jinesh Thampi

Author

Leave a Reply

Your email address will not be published. Required fields are marked *