മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും

Spread the love

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ജനുവരി 30ന് കെപിസിസിയില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, ഡോ.ശശി തരൂര്‍ എംപി,മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, അടൂര്‍ പ്രകാശ് എംപി, കെപിസിസി ഭാരവാഹികള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *