പാവപ്പെട്ടവന്റെ അന്നം മുടക്കിയ ജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.
പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കെപിസിസിസി ആഹ്വാന പ്രകാരം സംഘടിപ്പിച്ച റേഷന്‍ കടകള്‍ക്ക് മുന്നിലെ പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പൂന്തുറയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
റേഷന്‍ കടകളെല്ലാം കാലിയാണ്. വിതരണ കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിനും ആഢംബരത്തിനും കാശുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനും സംരക്ഷണം നല്‍കാനും ഖജനാവില്‍ നിന്ന് കാശുകൊടുക്കുന്നു. എന്നാല്‍ റേഷന്‍ കടകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനും ആശുപത്രികളില്‍ മരുന്നെത്തിക്കുന്നതിനും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് അനിശ്ചിതത്വത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏതുനിമിഷവും താഴുവീഴുമെന്ന് സ്ഥിതിയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ കേരള ജനതയ്ക്ക് ഭാരമായി മാറിയെന്നും വരുന്ന തിരഞ്ഞെടുപ്പികളില്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധം പ്രതിഫലിക്കണമെന്നും എം.ലിജു പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് സേവ്യര്‍ ലോപ്പസ് അധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡന്റ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി. വിഎസ്. ശിവകുമാര്‍,ജോസഫ് വാഴക്കന്, ശരത് ചന്ദ്രപ്രസാദ്, ആറ്റിപ്രഅനില്‍, മോളി അജിത്,ജലീല്‍ മുഹമ്മദ്, വിനോദ് യേശുദാസ്, ജയചന്ദ്രന്, ബഷീര്‍, പൂന്തുറ ജയ്സന് , റോബിന് ജോസഫ് എന്നിവര്‍ സംസാരിച്ചു.