കെ.വി.റാബിയയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം

Spread the love

സ്വന്തം പരിമിതികളെ തരണം ചെയ്ത് നാടിനാകെ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാമൂഹിക, സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി.റാബിയയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

സമൂഹത്തിനാകെ അത്മവിശ്വാസവും ആവേശവും നല്‍കുന്ന വ്യക്തിത്വമായിരുന്നു റാബിയ. രോഗങ്ങളോടും ജീവിതാവസ്ഥകളോടും പൊരുമ്പോഴും സഹജീവികള്‍ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം. രോഗാവസ്ഥയെ അവഗണിച്ചും സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ റാബിയുടെ മനക്കരുത്ത് അഭിനന്ദനീയമാണ്.

അസഹനീയമായ വേദനയ്ക്കിടയിലാണ് റാബിയ ‘നിശബ്ദ നൊമ്പരങ്ങള്‍’ എന്ന പുസ്തകം എഴുതിയത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയും ഹൃദയസ്പര്‍ശിയാണ്.

റാബിയയുടെ വിയോഗം കേരളത്തിന്റെയാകെ നഷ്ടമാണ്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

Leave a Reply

Your email address will not be published. Required fields are marked *