പദ്മശ്രീ കെവി റാബിയയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

തിരുവനന്തപുരം : അക്ഷരങ്ങളെ വെളിച്ചമാക്കി അംഗപരിമിതിയെ മറികടന്ന റാബിയയുടെ നിര്യാണം സാക്ഷരതാ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

നിരക്ഷരതയോടു മാത്രമല്ല, തളര്‍ത്തിക്കളഞ്ഞ പോളിയോയോടും കാര്‍ന്നു തിന്നു അര്‍ബുദത്തോടും കൂടിയാണ് റാബിയ പൊരുതിയത്. വീല്‍ ചെയറിലെത്തി മുടങ്ങാതെ സാക്ഷരതാ ക്‌ളാസില്‍ പഠിപ്പിക്കാനെത്തുകയും സംസ്ഥാനത്തിന്റെ മുഴുവന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കും ആവേശമാവുകയും ചെയ്ത റാബിയയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടേതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അവരുടെ ഓരോ ചുവടുവെപ്പിലും സഹജീവികള്‍ക്കായുള്ള കരുതല്‍ ഉണ്ടായിരുന്നു. ദൃഢനിശ്ചയം അനുകരണീയമായിരുന്നു. അംഗപരിമിതി എന്നത് ഒരു പരിമിതിയേയല്ല എന്നു ലോകത്തിന് കാട്ടിക്കൊടുത്തു.

എഴുത്തുകാരി കൂടിയായിരുന്നു. അവരുടെ ആത്മകഥ അംഗപരിമതരായ മനുഷ്യര്‍ക്കുള്ള പ്രചോദനം കൂടിയാണ്.
കെവി റാബിയയ്ക്ക് ആദരാഞ്ജലികള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *