ഡാളസ് : ഗാർലാൻഡ് സിറ്റിയിൽ ഇന്ന് നടക്കുന്ന റൺ ഓഫ് തെരഞ്ഞെടുപ്പിൽ റൺ ഓഫ് സ്ഥാനാർഥിയായ ഡിലൻ ഹെഡറിക്കിന് മെയ് 3 ന് നടന്ന ഗാർലാൻഡ് മേയർ തിരഞ്ഞെടുപ്പിൽ മൂന്നാമത് വന്ന പി. സി. മാത്യു, നാലാമത് വന്ന ഷിബു സാമുവേൽ, ആറാമത് വന്ന കോണി കൈവി, എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ മേയർ സ്കോട്ട് ലേമായും ഡിലൻ ഹെഡ്രിക്കിനു പിന്തുണ പ്രഖ്യാപിച്ചു. എതിർ സ്ഥാനാർഥി ഡബ്റാ മോറിസ് ആണ്. വാശി ഏറിയ തിരഞ്ഞെടുപ്പാണ് ഇന്ന് ജൂൺ ആറിന് നടക്കുന്നത്.
മൂന്നു തവണ കൗൺസിൽ മെമ്പറായിരുന്ന ഒരു സിവിൽ എഞ്ചിനീയർ കൂടിയാണ് ഡിലൻ. ഡെബ്രയും മൂന്ന് പ്രാവശ്യം കൗൺസിൽ മെമ്പർ ആയിരുന്നു. ആയതിനാൽ കടുത്ത മത്സരം ആണ് നടക്കുന്നത്.
ഇന്ന് രാത്രി ഒന്പത് മണിയോടെ ഫലം അറിയാൻ കഴിയും. ജുപിറ്റർ റോഡിലുള്ള ബാർബിക്കു കിങ്സ് റെസ്റ്റോറന്റിൽ ഡിലൻ വാച്ച് പാർട്ടി നടത്തുവാൻ തീരുമാനിച്ചതായി പി. സി. മാത്യു അറിയിച്ചു.
ഗാർലണ്ടിൽ വോട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളവർ കടന്നു വന്നു ഡിലൻ ഹെഡറിക്കിന് വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന് ഡിലൻ ഹെഡ്രിക്ക് വിനീതമായി അഭ്യർത്ഥിച്ചു.