ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എം. എ., ബി. എ. പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്. സി. (രണ്ട്), എസ്. ടി. (ഒന്ന്), ഓപ്പൺ(മൂന്ന്) എന്നിങ്ങനെയാണ് എം. എ. പ്രോഗ്രാമിലെ ഒഴിവുകൾ. എസ്. സി. (നാല്), മുസ്ലിം (രണ്ട്) ഈഴവ (രണ്ട്), ഒ. ബി. സി. (രണ്ട്), ഇ. ഡബ്ല്യു. എസ്. (രണ്ട്) എന്നീ സംവരണ സീറ്റുകളിലും ഓപ്പൺ വിഭാഗത്തിലും ബി. എ. പ്രോഗ്രാമിൽ സീറ്റ് ഒഴിവുകളുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് മുമ്പായി സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യുഃ
സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിൽ ഈഴവ(ഒന്ന്), മുസ്ലിം (ഒന്ന്), ഒ. ബി. എക്സ് (ഒന്ന്), എസ്. സി./ ഒ. ഇ. സി. / എസ്. ടി. (ആറ്) വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകളുണ്ട്. താല്പര്യമുളളവർ ജൂലൈ 14ന് രാവിലെ 11ന് സോഷ്യൽ വർക്ക് വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരകണമെന്ന് സർവ്വകലാശാല അറിയിച്ചു.
3) സംസ്കൃത സർവ്വകലാശാലയിൽ പി ജിഃ ജ്യോഗ്രഫിയിലും സൈക്കോളജിയിലും ഒഴിവുകൾ; സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി. ജി. പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന് രാവിലെ 11ന് അതത് വകുപ്പുകളിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. എം. എസ്‍സി.(സൈക്കോളജി), എം. എസ്‍സി. (ജ്യോഗ്രഫി), എം. എസ്‍സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്‍സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. എം. എസ്‍സി (ജ്യോഗ്രഫി) എം. എസ്‍സി. (സൈക്കോളജി) പ്രോഗ്രാമുകളിൽ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലാണ് ഒഴിവുളളത്. എം. എസ്‍സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്. സി., എസ്. ടി., ഇ/ടി/ബി വിഭാഗങ്ങളിൽ ഒഴിവുളള ഓരോ സീറ്റുകളിലേയ്ക്കുളള എം. എസ്‍സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ ഒഴിവുളള ഒരു എസ്. സി. സീറ്റിലേയ്ക്കുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. താല്പര്യമുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9446389010 (ജ്യോഗ്രഫി വിഭാഗം ), 9447326808 (സൈക്കോളജി വിഭാഗം).
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075