വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത് 1 പേര്‍ക്ക് കുത്തേറ്റു; ആറ് പേരുടെ നിലഗുരുതരം

Spread the love

വാഷിംഗ്ടണ്‍ : യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്. ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസും അറിയിച്ചു.

മിഷിഗന്‍ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാള്‍മാര്‍ട്ടില്‍ അരങ്ങേറിയതെന്ന് ദൃക്സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും വാള്‍മാര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്നങ്ങളുണ്ടായതെന്ന് യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *