വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫിസ് കൊച്ചിയിൽ ഓഗസ്റ്റ് 3 ന് ഉദ്ഘാടനം ചെയ്യും

Spread the love

 

കൊച്ചി : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചി മറൈൻ ഡ്രൈവിൽ ഓഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

ബാങ്കോക്കിൽ വമ്പിച്ച ആഘോഷത്തോടെ സംഘടിപ്പിച്ച ലോക മലയാളി കൗൺസിലിന്റെ 14-ാമത് ആഗോള സമ്മേളനത്തിന്റെ തിരുമാനപ്രകാരമാണ്
ലോക മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഓഫീസ് മറൈൻ ഡ്രൈവിൽ ഡി ഡി സമുദ്ര ദർശനിൽ
തുറക്കുന്നത്. കൊച്ചിയിലെ ഡി.ഡി. സമുദ്ര ദർശൻ, മറൈൻ ഡ്രൈവ്, താജ് (വിഭവന്ത) ഹോട്ടലിന് സമീപം, സ്ഥിതി ചെയ്യുന്ന ലോക മലയാളി കൗൺസിലിന്റെ ആഗോള ഓഫീസ്, സംഘടനയുടെ വളർച്ചയ്ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോടുള്ള സമർപ്പണത്തിൻ്റെയും പ്രതീകമാകും. ആഡംബര സൗകര്യങ്ങളോടു കൂടിയ ഈ ഫ്ലാറ്റ് കേരളത്തിലേക്ക് എത്തുന്ന ലോക മലയാളി കൗൺസിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഷാജി മാത്യു ( സെക്രട്ടറി ജനറൽ), സണ്ണി വെളിയത്ത് ( ട്രഷറർ)

ഓഫീസ് ഉത്ഘാടനത്തിന് ഗ്ലോബൽ നേതാക്കൾ ചെയർമാൻ തോമസ് മൊട്ടക്കൽ,
പ്രസിഡന്റ് ബാബു സ്റ്റിഫൻ ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ജോൺ സാമുവൽ ഉൾപ്പെടെ ഗ്ലോബൽ റീജിയൻ പോവിൻസ് നേതാക്കൾ പങ്കെടുക്കും.

ജെയിംസ് കൂടൽ ( വൈസ് പ്രസിഡന്റ്-അഡ്മിനിസ്ട്രേഷൻ ) , ജോൺ സാമുവൽ- വൈസ് പ്രസിഡന്റ് – ഓർഗനൈസേഷൻ

ഗ്ലോബൽ പ്രസിഡൻ്റ് ബാബു സ്റ്റീഫനാണ് കൊച്ചിയിലെ ഓഫീസ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിക്ക് വേണ്ടി ക്രമീകരിക്കുന്നത്. വേൾഡ് മലയാളി കുടുംബങ്ങൾക്ക് സൗജന്യമായി താമസിക്കുന്നതിനുള്ള ഗസ്റ്റ് ഹൗസും ഗ്ലോബൽ ഓഫിസിനോടൊപ്പം ക്രമീകരിച്ചിതുണ്ടെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.

ജെയിംസ് കൂടൽ

Author

Leave a Reply

Your email address will not be published. Required fields are marked *