ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ദിര ഭവന് തിരുവനന്തപുരം.
തിരു : ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ‘ശക്തിചിന്തന്‍ ‘ മൂന്നു മേഖല ക്യാമ്പുകള്‍ നടത്തുന്നതായി സംസ്ഥാന പ്രസിഡണ്ട് എ.കെ. ശശി അറിയിച്ചു.തെക്കന്‍ മേഖലാ ക്യാമ്പ് ആഗസ്റ്റ് 13,14 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലും, മധ്യ മേഖല സെപ്റ്റംബര്‍ 18,19 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയിലും, മലബാര്‍ മേഖല സെപ്റ്റംബര്‍ 13,14 തീയതികളില്‍ വയനാട് കല്‍പ്പറ്റയിലും വെച്ച് നടത്തുന്നു. തെക്കന്‍ മേഖലാ ക്യാമ്പ് ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 2മണിക്ക് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. എഐസിസി സെക്രട്ടറി അറിവഴകന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എംഎല്‍എ, വി. എസ്.ശിവകുമാര്‍ എന്‍.ശക്തന്, വി.പി.സജീന്ദ്രന്, കെ.പി. ശ്രീകുമാര്‍, പഴകുളം മധു, ജി സുബോധനന്‍, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, ശരത് ചന്ദ്രപ്രസാദ്,കെ. ബി.ബാബുരാജ് എന്നിവര്‍ പ്രസംഗിക്കും,
14 ന്സമാപന സമ്മേളനം മുന്‍ കെപിസിസി പ്രസിഡണ്ട് വി. എം.സുധീരന് ഉദ്ഘാടനം ചെയ്യും. എം.ലിജു. ഡോക്ടര്‍ പി.പി.ബാലന് എന്നിവര്‍ വിവിധ വിഷയങ്ങള്‍ ക്ലാസ് എടുക്കും. ‘കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ കപട മുഖം’ എന്ന വിഷയം മുന്‍ കെപിസിസി പ്രസിഡണ്ട് എം.എം.ഹസ്സന് അഭിസംബോധന ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് എ കെ ശശി അറിയിച്ചു
എം. കെ. വേലായുധന്
(സംസ്ഥാന ജനറല്‍ സെക്രട്ടറി)