നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു

Spread the love

ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ച് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് തുടർച്ചയായ ആക്രമണങ്ങളിലാണ് ആളപായമുണ്ടായത്. ആദ്യ ആക്രമണത്തിൽ രക്ഷാപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് രണ്ടാമത്തെ മിസൈൽ പതിച്ചത്. അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ്, അൽ ജസീറ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.

സംഭവത്തിൽ ഇസ്രായേൽ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ 22 മാസത്തിനിടെ ഗാസയിൽ 245 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീനിയൻ മാധ്യമപ്രവർത്തകർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *