ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ

Spread the love

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആദ്യ ഘട്ടമായി 20 പേസ്മക്കർ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രോഗികൾക്ക് നൽകി.

തൃശൂർ : ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത 20 ഓളം നിർധനരായ രോഗികൾക്കു പേസ്മേക്കർ സൗജന്യമായി നൽകി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ, ആന്റണി ജോസ്, മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐഎംഎ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ടി.എം.എ പ്രസിഡന്റ് പത്മകുമാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിലെ നിർധനരായ ആളുകളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സ്ഥാപിച്ചതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. സാമ്പത്തിക പരാധീനതകൾ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷനെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. കേവലമൊരു ജീവകാരുണ്യ പ്രവർത്തനം എന്നതിലുപരി സമൂഹത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

Photo caption: ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, പ്രശസ്ത സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ജോസ്, തൃശൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ടി.എം.എ പ്രസിഡന്റ് പത്മകുമാർ, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പേസ്മേക്കർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചെയുന്നു.

Julie John

Author

Leave a Reply

Your email address will not be published. Required fields are marked *