കേന്ദ്ര സംസ്ഥാന സർക്കാരുകൾ പട്ടിക വിഭാഗങ്ങളോട് കാട്ടുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കും എതിരെ ദളിത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ” വഞ്ചനവിരുദ്ധ “കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. കുടുംബ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 16ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം,മണക്കാട്, എം.എസ്.കെ നഗറിൽ വച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എ കെ ശശി അധ്യക്ഷ വഹിക്കും. ഡിസിസി പ്രസിഡൻ്റ് എൻ . ശക്തനും മറ്റ് നേതാക്കളും പങ്കെടുക്കും.
വേണുഗോപാൽ വിലങ്ങറ
( സംസ്ഥാന ജനറൽ സെക്രട്ടറി)