നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

Spread the love

നമ്മുടെ മതേതരത്വബോധത്തിലും സാംസ്‌കാരിക അവബോധത്തിലും ജനാധിപത്യബോധത്തിലും ഭരണഘടനയോടുള്ള കാഴ്ചപ്പാടിലും അടിയുറച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ഭൂമിക രൂപീകരിക്കാൻ ഇത്തരം ചർച്ചകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രമെന്നത് തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറേണ്ട അഗ്‌നിയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കുന്ന രീതിയിൽ വൈരാഗ്യത്തിന്റെയും വിഭാഗീയതയുടെയും വിത്തുകൾ വിതച്ചുകൊണ്ടുള്ള ശക്തികൾ കടന്നുവരുമ്പോൾ അതിനെതിരെ ഐക്യത്തിന്റെയും മൈത്രിയുടെയും സാഹോദര്യത്തിന്റെയുമൊക്കെ മഹാപരിചകൾ ഉയർത്തിപ്പിടിക്കുക എന്ന ദൗത്യമാണ് കാലം നമ്മിൽ ഏൽപ്പിച്ചിരിക്കുന്നത്. അതിനു മുന്നിൽനിന്നു പോരാടേണ്ടവരാണ് കലാ – സാഹിത്യ മേഖലയിലുള്ളവർ. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും ‘സ്‌കിൽ പോളിസി’ കളായി ഉൾപ്പെടുത്തി കലാ – സാഹിത്യ മേഖലയിലുള്ളവരും എം. പാനൽ ചെയ്ത് അവർക്ക് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *