
ഒരുകാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു സരസമ്മ. കോണ്‍ഗ്രസിന്റെ മതേതര ജനാധിപത്യ ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച സരസമ്മ തിരുവനന്തപുരം ഡിസിസി അംഗമായും പ്രവര്‍ത്തിച്ചു. മക്കളായ രാധ,അംബിക എന്നിവര്‍ നടിമാരായി സിനിമയില്‍ തിളങ്ങി നിന്നകാലഘട്ടത്തില് അവരോടൊപ്പം സരസമ്മ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. ലീഡര്‍ കെ.കരുണാകരന്റെ ഏറ്റവും വിശ്വസ്തയായ സഹപ്രവര്‍ത്തക കൂടിയായിരുന്ന സരസമ്മയുടെ വിയോഗം തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും എംഎംഹസന് അനുസ്മരിച്ചു.