യുഡിഎഫിന് അനുകൂലമായ ഒരു ചരിത്രവിജയം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയിലാണ് : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരം മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ് ഡിസംബർ 11.

വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ഈ മുഖ്യമന്ത്രിയാണ് ശ്രമിച്ചത്. 6000 കോടി രൂപയുടെ പദ്ധതിയിൽ 4000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച ആളാണ്. ഉമ്മൻ ചാണ്ടി ഗവൺമെന്റിനെതിര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജുഡീഷണൽ കമ്മീഷനായി രാമചന്ദ്രൻ നായരെ വെച്ചു. രാമചന്ദ്രൻ നായർ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി സർക്കാരിനെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചു. ഈ പദ്ധതി നടക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ച ആൾ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ്. പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി ഗവൺമെന്റ് ആണ്.

ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും തൻ്റെ നേട്ടമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയും.

ഞാൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 70 ശതമാനം വിജയമാണ് ഉണ്ടായത്, 2010ൽ. അതിനേക്കാൾ വലിയ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് എല്ലാവരും വളരെ ആത്മവിശ്വാസത്തിലാണ്. എല്ലാ ജില്ലകളിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ വളരെ ശുഭകരമാണ്. യുഡിഎഫ് വൻപിച്ച മുന്നേറ്റം കേരളത്തിൽ ഉണ്ടാകും. പ്രത്യേകിച്ച് മലബാർ മേഖലയിൽ വലിയ ആവേശത്തോടെ പ്രവർത്തകരും ജനങ്ങളും യുഡിഎഫിന് അനുകൂലമായി വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നുള്ള വിവരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഈ സർക്കാർ അപ്പാടെ തകർത്തു.

യൂണിവേഴ്സിറ്റികളിൽവീസി മാരും രജിസ്റ്റർമാരും ഇല്ല. പരീക്ഷകൾ സമയത്ത് നടക്കുന്നില്ല. സർക്കാരും ഗവർണറും തമ്മിൽ പോരാണ് . ഇത് തകർന്നതിൽ ആദ്യപ്രതി സർക്കാരും രണ്ടാം പ്രതി ഗവർണറുമാണ്. ഈ അവസ്ഥ കാരണം കുട്ടികൾ പഠിക്കാൻ നാടുവിട്ടു പോകേണ്ട നിലയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *