
നടന്‍ ശ്രീനിവാസന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി അനുശോചിച്ചു. ചിന്ത കൊണ്ടും എഴുത്തും കൊണ്ടും മലയാള സമൂഹ മനഃസാക്ഷിയെ സ്വാധീനിച്ച കലാകാരന്‍. നര്‍മ്മത്തിലൂടെ ആക്ഷേപത്തിന്റെ കൂരമ്പുകള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ശുദ്ധഹൃദയനായ കലാകാരനായിരുന്നു. സാധാരണക്കാരന്റെ ജീവിതം തന്‍മയത്വത്തോടെ അവതരിപ്പിച്ച ശ്രീനിവാസന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.