
മലയാളികളുടെ ജീവിതവുമായി ചേര്‍ന്ന് നില്ക്കുന്നതായിരുന്ന ശ്രീനിവാസന്റെ സിനിമകള്‍. മലയാളി മനസ്സുകളുടെ സങ്കീര്‍ണ്ണതകളെയും സംഘര്‍ഷങ്ങളെയും ലളിതമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. മലയാള സിനിമയ്ക്ക് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കുന്നതില്‍ മുന്നില്‍ നിന്ന കലാപ്രതിഭ കൂടിയാണ് ശ്രീനിവാസന്. മലയാള സിനിമയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റംവരുത്തിയ നടന്. ബഹുമുഖ പ്രതിഭയായ അദ്ദേഹം അനിതരസാധാരണമായ ഭാവാഭിനയം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടാനായി.സിനിമയുടെ വ്യത്യസ്തമേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. ശ്രീനിവാസന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നും എംഎം ഹസന് പറഞ്ഞു.