ഷിക്കാഗോ സീറോ മലബാർ രജത ജൂബിലി കൺവൻഷൻ: ഹൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനായിൽ ആവേശകരമായ കിക്കോഫ് : മാർട്ടിൻ വിലങ്ങോലിൽ

Spread the love

   

ഹൂസ്റ്റൺ : അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനായിൽ ഉജ്ജ്വല തുടക്കം കുറിച്ചു. സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവെൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.

വിപുലമായ ഒരുക്കങ്ങളുമായി കൺവെൻഷൻ ടീം:

രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.

2019-ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവെൻഷൻ്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ചിക്കാഗോ കൺവെൻഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കൺവെൻഷൻ സെക്രട്ടറി ബീന വള്ളിക്കളം, ഐടി നാഷണൽ ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവർ കൺവെൻഷൻ്റെ രൂപരേഖ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയിൽ, വർഗീസ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനിടെ തന്നെ അൻപതോളം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് ഇടവകാംഗങ്ങളുടെ വലിയ താല്പര്യത്തിന് തെളിവായി.

മക്കോർമിക് പ്ലേസിൽ വിശ്വാസ സംഗമം:

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ വിഖ്യാതമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻ്ററിലാണ് സഭാ സംഗമം അരങ്ങേറുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും കൺവൻഷൻ സെന്ററാണിത്.

രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ആത്മീയ വളർച്ച ലക്ഷ്യമിട്ടുള്ള ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകൾ, കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *