സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് ഒമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

Spread the love

കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ ഒമ്പതാമത് വാർഷികാഘോഷം’ എൽവോറ’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നീതിയൊരുക്കുന്നതിൽ കുടുംബശ്രീ സ്‌നേഹിത സുപ്രധാന പങ്കു വഹിച്ചതായും സംസ്ഥാനത്ത് വിസ്മയകരമായ അടിത്തറ സൃഷ്ടിക്കാൻ കുടുംബശ്രീക്കായെന്നും മന്ത്രി പറഞ്ഞുസ്വന്തം ഉദ്ധരണികൾ ഉപയോഗിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 10 പ്രശസ്ത വ്യക്തികളുടെ ടൈപ്പോഗ്രാഫിക് ചിത്രങ്ങൾ സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടിയ ‘ ഗ്രാൻഡ് മാസ്റ്റർ’ എസ് ശരിജ, ആറന്മുള സ്വദേശിനിയും നാടൻ പാട്ട് കലാകാരിയും സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് അവാർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ബിന്ദുജ എന്നിവരെ മന്ത്രി ആദരിച്ചു. ജില്ലാ കുടുംബശ്രീ മിഷന്റെ പുതിയ പദ്ധതി സഹജീവനത്തിന്റെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.സ്‌നേഹിത വാർഷികാഘോഷങ്ങളുടെ ഭാഗമായി അയൽക്കൂട്ടത്തിന് ഒരു കത്ത് , പാനൽ ചർച്ച , കൈയെഴുത്ത് പ്രതി പ്രകാശനം , ഫ്‌ളാഷ് മോബ്, പ്രദർശനം, സ്‌നേഹിത @ സ്‌കൂൾ, ജെൻഡർ ക്ലബ്ബ് @ സ്‌കൂൾ, അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായി കവിത, ചിത്രരചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു.കിഴക്കൻ മേഖലയിൽ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം, ആർത്തവ ആരോഗ്യവും ശുചിത്വവും, സ്വയംപ്രതിരോധ പരിശീലന പരിപാടി, മെഡിക്കൽ ക്യാമ്പ്, അനീമിയ നിർണയ ക്യാമ്പ്, പോഷകാഹാര അവബോധവും ഭക്ഷ്യപ്രദർശനവും എന്നിവ കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.കുളനട പ്രീമിയം കഫെ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില അധ്യക്ഷയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ വി ആശാ മോൾ മുഖ്യപ്രഭാഷണവും അടൂർ ഡിവൈഎസ്പി സന്തോഷ് കുമാർ മുഖ്യ സന്ദേശവും നൽകി. സ്‌നേഹിത കൗൺസിലർ ട്രീസാ എസ് ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. ‘നീതിന്യായ വ്യവസ്ഥയും, പേട്രീയർക്കിയും: ലിംഗ നീതിയുടെ വെല്ലുവിളികൾ ‘എന്ന വിഷയത്തിൽ മുൻ അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗിരിജ പാർവതി വിഷയാവതരണം നടത്തി. കുടുംബശ്രീ ജെൻഡർ ഡിപിഎം അനുപ പി ആർ സ്വാഗതം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *