ജനപ്രതിനിധികൾ. പരിവർത്തനത്തിൻ്റെ വക്താക്കൾ കവർ പ്രകാശം ചെയ്തു

Spread the love

രാജീവ് ഗാന്ധി സെൻറർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ജനപ്രതിനിധികൾ പരിവർത്തനത്തിൻ്റെ വക്താക്കൾ എന്നത്.
ഭരണരംഗത്ത് തുടക്കക്കാരായ മെമ്പർമാർക്കും പഴയ തലമുറയിൽ പെട്ട ജനപ്രതി നിധികൾക്കും ഒരുപോലെ തങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വഴികാട്ടിയാണിത് , സങ്കീർണ്ണമായ നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി ഇതിൽ വിവരിച്ചിരിക്കുന്നു. പഞ്ചായത്ത്/മുനിസിപ്പൽ രാജ് നിയമങ്ങൾ, ഫണ്ട് വിനിയോഗം, പദ്ധതി ആസൂത്രണം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഈ പുസ്തകം നൽകുന്നു.
ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ വളരെ കൃത്യമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ് മെൻറ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ പ്രസാധനം കെ.പി. സി.സി യുടെ പബ്ലിക്കേഷൻ ഡിവിഷനായ പ്രിയദർശിനി പബ്ലിക്കേഷൻസ് ആണ് നിർവ്വഹിക്കുന്നത്. പുസ്തകത്തിൻ്റെ ചീഫ് എഡിറ്റർ മുൻ കില ഡയറക്ടറായ ഡോ. പി.പി. ബാലനാണ്’.
പുസ്തകം ജനുവരി ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു പറഞ്ഞു.

കവർ പ്രകാശനം കെ.പി. സി.സി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് നിർവ്വഹിച്ചു. എ. ഐ.സി സി. ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ,വർക്കിംഗ് കമ്മറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല , കൊടിക്കുന്നിൽ സുരേഷ് ,മുൻ കെ പി സി സി പ്രസിഡൻ്റ് എം. എം. ഹസ്സൻ, മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ ,എം.കെ. രാഘവൻ എം.പി , കെ പി സി സി വ ർക്കിംഗ് കമ്മിറ്റീ പ്രസീ ഡന്റ് മാരായ എ.പി അനിൽകുമാർ എം. എൽ ,പി.സി. വിഷ്ണുനാഥ് എം. എൽ.എ ,എ ,ഷാഫി പറമ്പിൽ എം. പി , ഷാനിമോൾ ഉസ്മാൻ , കെ പി സി സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽകുമാർ, പുസ്തകത്തിന്റെ ചീഫ് എഡിറ്റർ ഡോ. പി.പി. ബാലൻ ,പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി എന്നിവർ പങ്കെടുത്തു

ഫോട്ടോ .
രാജീവ് ഗാന്ധി സെൻറർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസ് പുറത്തിറക്കുന്ന ജനപ്രതിനിധികൾ – പരിവർത്തനത്തിൻ്റെ വക്താക്കൾ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കെ.പി. സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണിദ്ദോ സഫ് എം.എൽ.എ യും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് നിർവ്വഹിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *