കൊച്ചി. കോഴിക്കോട് ഐ ഐ എം ആക്ടിങ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി നന്ദകുമാറിന് ആദരം. വ്യവസായ സൗഹൃദ നയം : പരിഷ്കാരങ്ങളും നേട്ടങ്ങളും എന്ന വിഷയത്തിൽ ഫിക്കി സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വ്യവസായ മന്ത്രി പി രാജീവ് നന്ദകുമാറിനെ ആദരിച്ചത്.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ്, ഫിക്കി കേരള കോ ചെയർമാൻ തോമസ് ജോൺ, ചെറിയാൻ എം ജോർജ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യൂ എന്നിവർ പ്രസംഗിച്ചു.
Asha Mahadevan