കാർത്തികേയൻ മാണിക്കം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ

Spread the love

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കാർത്തികേയന് ബാങ്കിങ് ഓപ്പറേഷൻ, റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയിൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ക്രെഡിറ്റ് മോണിറ്ററിംഗ്, റിക്കവറി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിലായി 36 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചിട്ടുള്ള കാർത്തികേയൻ റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ ഫിനാൻസിംഗ്, സിഎസ്ആർ, മാർക്കറ്റിംഗ് വിഭാഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്കിൽ വിവിധ സീനിയർ ലീഡർഷിപ്പ് പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം തമിഴ്‌നാട് ഗ്രാമ ബാങ്ക്, ബിഒഐ സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് അംഗമായും സ്റ്റാർ യൂണിയൻ ഡൈച്ചി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലുള്ള കാർത്തികേയന്റെ പരിജ്ഞാനം സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സേവനത്തിന്റെ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.

Photo- കാർത്തികേയൻ മാണിക്കം

                                       Ajith V Raveendran

 

 

Author

Leave a Reply

Your email address will not be published. Required fields are marked *