ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

Spread the love

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്സ് സെമിനാർ ജനുവരി 31 ശനിയാഴ്ച നടക്കും. പുതിയ നികുതി നിയമങ്ങൾ, ഫയലിംഗ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യക്തമായ ധാരണ നൽകുന്നതിനായാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

ജനുവരി 31, ശനിയാഴ്ച. വൈകുന്നേരം 3:30 മുതൽ 5:00 വരെ.സ്ഥലം: 3821 Broadway Blvd, Garland, TX 75043.
മുഖ്യപ്രഭാഷകൻ: മുൻ ഐ.ആർ.എസ് ഓഡിറ്ററായ ഹരി പിള്ള സി.പി.എ സെമിനാറിന് നേതൃത്വം നൽകും

ഏറ്റവും പുതിയ നികുതി നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ, സ്മാർട്ട് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദ്ദേശങ്ങൾ.സെമിനാറിൽ അവതരിപ്പിക്കും
സംശയങ്ങൾ ദൂരീകരിക്കാനും വരാനിരിക്കുന്ന ടാക്സ് സീസണിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനും ഈ സെമിനാർ സഹായകരമാകും. കൂടുതൽ വിവരങ്ങൾക്കായി പ്രദീപ് നാഗനൂലിൽ , ഷിജു എബ്രഹാം , മൻജിത് കൈനിക്കര എന്നിവരുമായി ബന്ധപ്പെടുക.

 

Author

Leave a Reply

Your email address will not be published. Required fields are marked *