സ്മൈല്‍ പഠനസഹായി പ്രകാശനം ചെയ്തു

Spread the love

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സ്മൈല്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്കായി തയ്യാറാക്കിയ പഠന പിന്തുണാസഹായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പ്രകാശനം ചെയ്തു.ഡയറ്റിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലകളുടെ സഹായത്തോടെയാണ് പഠനസഹായി തയ്യാറാക്കിയത്. വിവിധ വിഷയങ്ങളിലായി നൂറോളം പേരടങ്ങുന്ന സ്മൈല്‍ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തത്. എസ്.എസ്.എല്‍.സി പരീക്ഷ വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നത് ജില്ലാപഞ്ചായത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായിക്കൂടിയാണ്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയതലത്തില്‍ പ്രത്യേക ക്ലാസുകള്‍, പഠനക്യാമ്പുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗ്, മാതൃകാപരീക്ഷകള്‍ എന്നിവയും നടന്നുവരുന്നുണ്ട്. ഈ വര്‍ഷം മുതല്‍ എല്‍.പി, യു.പി വിഭാഗങ്ങളിലേക്കും സ്മൈല്‍ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡിഡിഇ ഡി ഷൈനി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ വിനോദ് കുമാര്‍, സമഗ്ര ശിക്ഷ ഡി പി ഒ ഇ.സി വിനോദ്, സ്മൈല്‍ കോ കോ ഓര്‍ഡിനേറ്റര്‍മാരായ കെ ബീന, ഡോ. എസ്.കെ ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *