വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രോവിന്സിനു നവ നേതൃത്വം

Spread the love

Picture

ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു, അമേരിക്ക റീജിയൻ റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശ്രീമതി ശാന്താ പിള്ളൈ, ട്രഷറർ സെസിൽ ചെറിയാൻ, സന്തോഷ്എ പുനലൂർ, മാത്യൂസ്ന്നി എബ്രഹാം, ഷാനു രാജൻ, മേരി ഫിലിപ്പ്, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, റീജിയൻ പി. ആർ. ഓ. അനിൽ അഗസ്റ്റിൻ, എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഔട്ട്ഗോയിംഗ് ചെയർമാനും ഫൗണ്ടർ പ്രെസിഡന്റുമായ ശ്രീ സാബു ജോസഫ് സി. പി. യെ യുടെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഔട്ട്ഗോയിംഗ് പ്രെസിഡന്റും ഫൗണ്ടർ സെക്രെട്ടറിയുമായ ശ്രീ ജോർജ് പനക്കൽ, കൂടാതെ മറ്റു റീജിയണൽ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സൂം വഴിയായി നടത്തിയ യോഗത്തിലാണ് നവ നേതൃത്വത്തിന് രൂപം കൊടുത്തത്.

റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്, ഒപ്പം മറ്റു ബോർഡ് അംഗങ്ങളും നവ നേതൃത്വത്തിന് അനുമോദനങ്ങൾ അറിയിച്ചു. ഫിലാഡൽഫിയ പ്രോവിന്സിന്റെ വളർച്ചക്ക് താങ്ങും തണലായും നിന്ന് പ്രവർത്തിച്ച റീജിയണൽ നേതാക്കളിൽ മുൻ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് റോയ് മാത്യു, ഇപ്പോൾ അഡ്മിൻ വൈസ് പ്രെസിഡന്റായി പ്രവർത്തിക്കുന്ന എൽദോ പീറ്റർ, റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് എന്നിവരോടൊപ്പം റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, ജോസ് ആറ്റുപുറം എന്നിവർ നിസ്വാർത്ഥമായി പ്രവർത്തിച്ചത് അനുമോദനങ്ങളർഹിക്കുന്നു എന്നും കേരളത്തിൽ ആദ്യ കാലത്തുണ്ടായ വെള്ളപ്പൊക്ക
കെടുതിക്കു ആശ്വാസമേകാൻ രണ്ടുലക്ഷത്തിലധികം രൂപ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് നേരിട്ട് അയച്ചു കൊടുത്ത പ്രൊവിൻസാണ് ഫിലാഡൽഫിയ പ്രൊവിൻസ് എന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു സ്മരിച്ചു.

ചെയർമാനായി ശ്രീ ജോസ് ആറ്റുപുറം സേവനം അനുഷ്ഠിക്കും.വേൾഡ് മലയാളി കൗൺസിൽ ഫിലാഡെൽഫിയയുടെ ഫൗണ്ടിങ് മെമ്പറും, ഓർമ (ഓവർ സീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) എന്ന ഓമന പേരിൽ ഗൾഫിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ ദേശീയ സംഘടനയുടെ മുഖ്യ ഫൗണ്ടർമാരിലൊരാളും പ്രെസിഡന്റുമാണ് ശ്രീ ആറ്റുപുറം. ഇൻഡോ കുവൈറ്റ് അസോസിയേഷന്റെ ജനറൽ സെക്രെട്ടറി ആയിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ഫിലാഡൽഫിയയിലെ സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യമാണ് ശ്രീ ആറ്റുപുറം. മക്കളിൽ അറ്റോർണി ജോവിൻ ജോസ് ബക്‌സ് കൗണ്ടിയിൽ ഡിസ്ട്രിക് കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ ആണ്.

പ്രെസിഡന്റായി ശ്രീ ജോർജ് നടവയിലെനെ തിരഞ്ഞെടുത്തു. അമേരിക്കയിൽ അറിയപ്പെടുന്ന സാഹിത്യ കാരനും പത്രപ്രവർത്തകനുമാണ് ശ്രീ നടവയൽ. അമേരിക്കൻ സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ അസ്സോസിയേറ്റ് സെക്രെട്ടറിയും ഗാന്ധി സ്റ്റഡി സർക്കിൾ യു. എസ്. എ യുടെ ചെയർമാനും ആയി പ്രവർത്തിച്ചു വരുന്നു.ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ മുൻ ചെയർമാനായിരുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ സെക്ഷൻ ഓഫീസറായും ശ്രീ നടവയൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ്‌ തോമസ് ഹൈ സ്കൂൾ നടവയൽ, വയനാട് അധ്യാപകനായിരുന്നു.

ശ്രീ സിബിച്ചൻ ചേമ്പ്‌ളായിലാണ് ജനറൽ സെക്രട്ടറി. സെയിന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റർ, ട്രസ്റ്റ് ബോർഡ് മെമ്പർ മുതലായ സ്ഥാനങ്ങളിൽ സേവനം അനുഷ്ടിച്ചു വരുന്നു. കഴിഞ്ഞ പതിനെട്ടു വർഷമായി ഫിലാഡൽഫിയയിൽ സ്ഥിരം താമസക്കാരാണ്. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രതിബദ്ധതയോടെ പ്രവർത്തിച്ചു വരുന്നു. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ പെൻ മെഡിസിൻ വിഭാഗത്തിൽ സീനിയർ പാക്‌സ് അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ശ്രീ സിബിച്ചൻ ചേമ്പ്‌ളായിൽ.

ട്രഷററായി സ്ഥാനം ഏറ്റെടുത്ത ശ്രീ നൈനാൻ മത്തായി കഴിഞ്ഞ ഇരുപത്തി രണ്ടു വർഷമായി സാമൂഹ്യ രംഗത്ത് ഫിലഡെഫിയയിൽ പ്രവർത്തിച്ചു വരുന്നു. അഡൾട് ഡേ കെയർ, ഹോം ഹെൽത്ത് കെയർ രംഗങ്ങളിൽ തന്റെ സ്വന്തമായ കാൽവെയ്പ് പതിപ്പിച്ച ശ്രീ മത്തായി വി. എ. ഹോമിൽ ഡയറ്ററി ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

മറ്റു ഭാരവാഹികൾ: തോമസ് പോൾ, വൈസ് ചെയർമാൻ (ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ മുൻ പ്രസിഡന്റ് കൂടിയാണ്. വേൾഡ് വൈഡ് ഹൂസ് ഹൂ എക്സികൂട്ടിവ് ക്ലബ് മെമ്പർ ഓഫ് റീമാക്സ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ ഓഡിറ്റർ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.), റോഷിൻ പ്ലാമൂട്ടിൽ, വൈസ് പ്രസിഡന്റ് അഡ്മിൻ (സീറോ മലബാർ സെയിന്റ് തോമസ് ചർച്ചിന്റെ മുൻ ട്രസ്റ്റി, മലയാളി അസോസിയേഷൻ ആയ കലയുടെ ജെനെറൽ സെക്രട്ടറി എന്നീ നിലകളിൽ അറിയപ്പെടുന്ന നേതാവാണ്), മാത്യു തരകൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് (ബക്‌സ് കൗണ്ടിയിൽ വരുവാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഓഡിറ്റർ സ്ഥാനാർത്ഥിയാണ്. ഫിലാഡൽഫിയ മേയേഴ്സ് കമ്മീഷൻ ഓൺ ഏഷ്യൻ അമേരിക്കൻ അഫായേഴ്സിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്നു. പെൻസിൽവേനിയ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയിൽ മുപ്പത്തി രണ്ടു വർഷമായി ജോലി ചെയ്തു വരുന്നു.), ടോം തോമസ്, അസ്സോസിയേറ്റ് സെക്രട്ടറി, തോമസുകുട്ടി വര്ഗീസ്, അസ്സോസിയേറ്റ് ട്രഷറർ, ജോസ് നൈനാൻ, പി. ആർ. ഓ (മാർ ഈവാനിയോസ് കോളേജ് അലൂമ്നി കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. സിറ്റി ഓഫ് ഫിലഡല്ഫിയയിൽ റവന്യൂ ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്.), എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായി സി. കെ. ബെന്നികുട്ടി, ജേക്കബ് കോര, ഷാജി മത്തായി, ബെന്നി മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് കിഴക്കേടത്ത് എന്നിവരും ചേർന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. ജെയിംസ് കിഴക്കേടത്ത് പ്രൊവിൻസ് മുൻ ട്രഷറാറും ഇരുപത്തി അഞ്ചു വർഷമായി ഫിലാഡൽഫിയയിൽ താമസക്കാരനുമാണ്.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയലക്ഷ്മി, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ് എന്നിവരോടൊപ്പം റീജിയൻ നേതാക്കളും, പ്രൊവിൻസ് നേതാക്കളും ഫിലാഡൽഫിയ പ്രോവിന്സിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് വിജയാശംസകൾ നേർന്നു.

വിവിധ പ്രൊവിൻസ് പ്രെസിഡന്റുമാരായ ജോസ് കുരിയൻ (ബ്രിട്ടീഷ് കൊളംബിയ), ബിജു കൂടത്തിൽ (ടോറോണ്ടോ), ഡോക്ടർ ജേക്കബ് തോമസ് (ന്യൂ യോർക്ക്), മാലിനി നായർ (ഓൾ വിമൻസ് പ്രൊവിൻസ്, ന്യൂ ജേഴ്‌സി), അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി), ജിനു തര്യൻ (നോർത്ത് ജേഴ്‌സി), ബെഞ്ചമിൻ തോമസ് (ചിക്കാഗോ), ജിബി ജോസഫ് (മെട്രോ ബോസ്റ്റൺ), കുരിയൻ സഖറിയ (ഒക്ലഹോമ), സുകു വര്ഗീസ് (നോർത്ത് ടെക്സാസ്), വര്ഗീസ് കെ വര്ഗീസ് (ഡി. എഫ്. ഡബ്ല്യൂ), ഫിലിപ്പ് ചാക്കോ (ഡാളസ്), ജോർജ് നടവയൽ (ഫിലാഡൽഫിയ), സോണി തോമസ് (ഫ്ലോറിഡ), ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ) മുതലായവർ പ്രൊവിൻസുകളാകു വേണ്ടി ആശംസകൾ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *