ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി മണികണ്ഠൻ എം നിയമിതനായി

Spread the love

ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി മണികണ്ഠൻ എം നിയമിതനായി. നിലവിൽ ബാങ്കിന്റെ ഫിനാൻഷ്യൽ റിപ്പോർട്ടിങ് ഡിപ്പാർട്മെന്റിന്റെ മേധാവിയായി പ്രവർത്തിക്കുന്ന മണികണ്ഠൻ ബാച്ചലർ ഓഫ് കൊമേഴ്‌സിൽ ഗോൾഡ് മെഡൽ ജേതാവും ഐ സി എ ഐയുടെ ഫോർട്ടി അണ്ടർ ഫോർട്ടി : സിഎ ബിസിനസ് ലീഡർ അവാർഡ് 2025 നേടിയ വ്യക്തിയുമാണ്. ഏപ്രിൽ 29 നു ചേർന്ന ഡയറക്ടർ ബോർഡ് മീറ്റിങ് മണികണ്ഠന്റെ നിയമനം അംഗീകരിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ വെങ്കിട്ടരാമൻ വെങ്കിടേശ്വരനാണ് ബാങ്കിന്റെ സി എഫ് ഒ ആയി നിലവിൽ പ്രവർത്തനമനുഷ്ഠിച്ചിരുന്നത്. 35 വയസുകാരനായ മണികണ്ഠന് ബാങ്കിംഗ് രംഗത്ത് 12 വർഷത്തിലധികം പ്രവർത്തനപരിചയമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അസോസിയേറ്റ് മെമ്പറും ലൈസൻസ്ഡ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (യു എസ് എ) മാണ് മണികണ്ഠൻ.

Athulya K R

 

Leave a Reply

Your email address will not be published. Required fields are marked *