കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം തരംഗമാകുന്നു : അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു.ജൂൺ 20,2026 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡ് സിറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വെച്ചാണ് മത്സരം. അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും, ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ എ ഡി,ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു. അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസ്സുകളായ സ്പോൺസർമാരും ഈ ടൂർണമെൻറ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും, മല്ലൂസ് റൈഡേഴ്‌സ് നേതൃത്വത്തിൽ ബൈക്ക് റാലിയും, ബിസിനസ്‌ എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *