ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ ശ്രീലങ്ക വരെ 2200 കിലോമീറ്റർ മൂവർ സംഘം നടത്തുന്ന സൈക്കിൾ സൗഹൃദയാത്ര പറവൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പറവൂർ പെരുവാരം തച്ചങ്ങാട്ട് ശ്യാമരാജ്, പെരുമ്പടന്ന കൊച്ചുപറമ്പ് കെ.ഡി ലജു, നെട്ടൂർ നെടുങ്കുഴി നിക്സൺ എന്നിവരാണ് യാത്രികർ. പൂപ്പാറ, ബോഡിമേട്ട്, തേനി വഴി നാഗപട്ടണത്തെത്തി അവിടെനിന്ന് കപ്പൽ മാർഗമാണ് ഇവർ ശ്രീലങ്കയിലെ കങ്കേശുപട്ടണത്തിലെത്തുന്നത്. ജാഫ്ന വഴി ജൂൺ 24ന് കൊളംബോയിലെത്തുന്ന സംഘം പ്രതിദിനം 100 കിലോമീറ്റർ സഞ്ചരിക്കും. ആശംസകൾ.