ഗാർലാൻഡ് സിറ്റി കൌൺസിൽ തെരഞ്ഞെടുപ് , ശ്രീ പി. സി. മാത്യു റൺ ഓഫ്‌ മത്സരം ജൂൺ 5 നു :പി. പി. ചെറിയാൻ

Spread the love
ഡാളസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ ശ്രീ പി. സി. മാത്യു രണ്ടു സ്ഥാനാർത്ഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തി.  വിക്കി ഹൈ, ആൻജെല വെസ്റ്റ് എന്നിവരാണ്പിന്നിലാക്കപ്പെട്ടവർ. നാലു സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടു സ്ഥാനാർത്ഥികൾകാണു   റൺ ഓഫ്  മത്സരത്തിനു അർഹത ലഭിക്കുക.പി. സി. മാത്യുവും,എഡ് മൂറും ഈ വരുന്ന ജൂൺ 5 നു റൺ ഓഫ്  തെരഞ്ഞെടുപ്പിനെ നേരിടുന്നത് .ഏർലി വോട്ടിങ് മെയ് 24 മുതൽ ജൂൺ 1 വരെ സൗത്ത് ഗാർലാൻഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാളസ് കൗണ്ടി ഇലക്ഷന് ഡിപ്പാർട്മെൻറ് നിർദേശ പ്രകാരം നടക്കുന്നതാണ്.
ഡിസ്‌ട്രിക്‌ട് മൂന്നിലെ മലയാളി സാന്നിധ്യവും സഹകരണവും ഒപ്പം അമേരിക്കൻ ജനതയും  അർപ്പിച്ച വിശ്വസവും ആണ് തന്നെ റൺ ഓഫ് മത്സരത്തിൽ എത്തിച്ചതെന്ന് പി. സി. മാത്യു പറഞ്ഞു.  എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാർത്ഥതയാണ് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ നൽകിയതെന്നും,റൺ ഓഫ് തെരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നും   തെരഞ്ഞെടുപ്പ് മാനേജർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജർ  സിജു ജോർജ്, ട്രഷറർ ജിൻസ് മാടമന, മറ്റു കമ്മിറ്റീ അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജൻ തരകൻ, ഫ്രിക്സ്മോൻ മൈക്കിൾ, ചെറിയാൻ ചൂരനാട്, സുനി ലിൻഡ ഫിലിപ്സ് മുതലായവരുമായി നടത്തിയ ചർച്ചക്ക് ശേഷം പി. സി. മാത്യു പറഞ്ഞു.
ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ  എത്തിയാൽ താൻ ജയിക്കുമെന്ന ശുഭാപ്തി വിശ്വസമാണ് പി. സി. ക്ക് ഉള്ളത്.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ  താഴെ കൊടിത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ഫിലിപ്പ് തോമസ്: 972 522 9646

ജിൻസ് മാടമന: 214 734 9999

Author

Leave a Reply

Your email address will not be published. Required fields are marked *