ഭാരതത്തിന് കൈത്താങ്ങായി കെ.എച്ച്.എന്‍.എയും; ദുരിതാശ്വാസ നിധി സമാഹരണത്തിനായി നൃത്ത പരിപാടി

Spread the love

Picture

ഫീനിക്‌സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍, കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നു. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കെ എച്ച് എന്‍ എ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. “”കെ എച്ച് എന്‍ എ സൂപ്പര്‍ ഡാന്‍സര്‍” എന്ന് പേരിട്ടിരിക്കുന്ന നൃത്ത പരിപാടി മെയ് 9 ഞായറാഴ്ച രാവിലെ 11.00 AM EST യ്ക്ക് (8.00 AM PST ) ആരംഭിക്കും. കോവിഡ് മഹാമാരിയില്‍ ഇന്ത്യയ്ക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ മുമ്പും ഏറ്റെടുത്ത് നിറവേറ്റിയിട്ടുള്ള കെഎച്ച്എന്‍എ ഇങ്ങനെ ഒരു പ്രോഗ്രാം ഒരുക്കുന്നത്.
Picture2
ഈ പരിപാടിയിലേക്ക് ഉള്ള രെജിസ്ടര്‍ഷന്‍ ആരംഭിച്ചിട്ടുണ്ട് www.namaha.org എന്ന വെബ്സൈറ്റിയിലൂടെ രേങിസ്ട്രറേന്‍ ചെയ്യാവുന്നത് ആണ്

ഈ പ്രോഗ്രാംയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ അറിയിച്ചു. ഈ പരിപാടിയില്‍ കലാസാംസ്കാരിക രംഗത്തെ പല പ്രമുഖവ്യക്തികളും പങ്കെടുക്കുമെന്ന് കെഎച്ച്എന്‍എ ഭാരവാഹികള്‍ പറഞ്ഞു Meeting ID: 85410841009; Passcode: 141917

മുകളില്‍ കൊടുത്തിരിക്കുന്ന സൂം ലിങ്ക് ഉപയോഗിച്ച് എല്ലാവരും പരിപാടിയുടെ ഭാഗമാകണമെന്നും കെഎച്ച്എന്‍എ ഭാരവാഹികള്‍ അറിയിച്ചു. എത്രയും വേഗം ഇന്ത്യ കോവിഡ് മഹാമാരിയെ അതിജീവിക്കട്ടെയെന്നും ആശംസിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *