കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതീകൂല സാഹചര്യത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പേക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്റെ അകാല വിയോഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കോവിഡ് പ്രതിരോധ പോരാളികളെപ്പോലെ യുദ്ധമുഖത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍.കോവിഡിനെതിരായ പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് ഒരിക്കലും വിലകുറച്ച് കാണാന്‍ സാധിക്കില്ല.അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.എന്നാല്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്.ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും നല്കുന്ന മുന്‍ഗണന മാധ്യമപ്രവര്‍ത്തകര്‍ക്കും ഉറപ്പാക്കണം.അതിന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സത്വര നടപടി സ്വീകരിക്കണം.
സൗമ്യമധുരമായ പെരുമാറ്റത്തിലൂടെ എന്റെ ഹൃദയം കവര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് വിപിന്‍ ചന്ദ്രന്.താനുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന വിപിന്‍ ചന്ദിന്റെ അകാല വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.