വയനാട് : കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മീനങ്ങാടി ഗോള്‍ഡന്‍ ഫുഡ്സില്‍ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി, മരക്കടവ് സ്വര സ്റ്റോറില്‍ ജോലി ചെയ്ത വ്യക്തി, കനറാ ബാങ്ക് തരുവണ ബ്രാഞ്ചില്‍ മെയ് 5 വരെ ജോലി ചെയ്ത വ്യക്തി, ബത്തേരിയിലെ ആഗിന് അഗ്രോ ഫുഡ് മാനുഫാക്ചറിങ് കമ്പനിയില്‍ മെയ് 8 വരെ ജോലി ചെയ്ത വ്യക്തി, പനമരം ഫേസ് ലുക്ക് ടെക്സ്റ്റെയില്‍സില്‍ മെയ് 5 വരെ ജോലി ചെയ്ത വ്യക്തി, എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മൂപ്പൈനാട് പുല്ലുകുന്ന് കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. വെള്ളമുണ്ട കൊട്ടാരകുന്ന് കാവുംകുന്ന് കോളനി, നെന്മേനി കോട്ടയില്‍ കോളനി, നല്ലൂര്‍നാട് ഇടവക പതിക്കോട്ടുകുന്ന് കോളനി, പുല്‍പ്പള്ളി അമരക്കുനി കോളനി, റസിഡന്‍സി മണ്ടാടുമൂല കോളനി, പാമ്പാല കോളനി, മുട്ടില്‍ കരടിപ്പാറ ചീരമൂല കോളനി, കീഴാറ്റുകുന്ന് പണിയ കോളനി, തിരുനെല്ലി എടയൂര്‍ കുന്ന് കോളനി എന്നിവിടങ്ങളില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.