കോവിഡ് പ്രതിസന്ധിയിൽ കേരളത്തെ ഒരു കൈ തുണക്കാൻ യുക്മയും : അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി)

Spread the love
പിറന്ന നാടിനെ ചേർത്ത് പിടിക്കാൻ യു കെ മലയാളികളുടെ കാരുണ്യത്തിനായി യുക്മ കൈനീട്ടുന്നു.
സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോൾ, കേഴുന്ന കേരളത്തെ ചേർത്ത്പിടിക്കാൻ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യർത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് – യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികൾ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.
യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്‌ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം “ഗിഫ്റ്റ് ടാക്സ്” ഇനത്തിൽ സർക്കാരിൽനിന്നും അധികമായി ലഭിക്കുവാൻ അവസരം ഉള്ളതിനാൽ വിർജിൻ മണി “ജസ്റ്റ് ഗിവിങ്” സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.
നമ്മുടെ കുടുംബാംഗങ്ങൾ, സഹൃത്തുക്കൾ എന്നിങ്ങനെ നിരവധി പേർ കോവിഡിൻ്റെ മാരകതാണ്ഡവത്തിൽ രോഗബാധിതരാവുകയും കുറെയേറെപ്പേർ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ സങ്കൽപത്തിനുമപ്പുറമുള്ള ഒരു അവസ്ഥയിൽ നമ്മുടെ ജന്മനാടിനെ ചേർത്തു പിടിക്കുവാൻ ഇപ്പോൾ നമുക്ക് സാധിച്ചില്ലെങ്കിൽ പിന്നീടെപ്പോൾ?
നാട്ടിൽ രോഗികളായിരിക്കുന്നവർക്ക് മരുന്ന്, ഓക്സിജൻ, ആശുപത്രി സൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന് പിന്തുണയേകാൻ ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാൻ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
ഷാജി തോമസ് – 07737736549
ടിറ്റോ തോമസ് – 07723956930
വർഗീസ് ഡാനിയേൽ – 07882712049
ബൈജു തോമസ് – 07825642000
Sajish Tom
UUKMA National PRO & Media Coordinator
_______________________________________________
Union of United Kingdom Malayalee Associations

Author

Leave a Reply

Your email address will not be published. Required fields are marked *