അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന

കൊച്ചി: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി. ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് https://youtu.be/zJ-_g9xS2jw പുറത്തിറക്കിയത്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ഏതാനും നേഴ്‌സിങ് വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് പോരാളികള്‍ എന്ന ഗാനാര്‍ച്ചന ഒരുക്കിയത്.

                                       റിപ്പോർട്ട് : Reshmi Kartha
Leave Comment