പത്തനംതിട്ട : അടൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്കായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാന്ത്വനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വയോധികര്‍, രോഗികള്‍, ഗര്‍ഭിണികള്‍, തനിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനമാകും. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിഷയങ്ങളില്‍ ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാം.
എട്ട് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വോളന്റിയേഴ്സിന്റെ സേവനം ലഭ്യമാക്കും. കോവിഡ് കാലത്ത് അടൂര്‍ മണ്ഡലത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം അരുളാന്‍ ഹെല്‍പ് ഡെസ്‌ക് സഹായകമാകുമെന്ന് എംഎല്‍എ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് ഹെല്‍പ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. ഇതിനോടകം നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹെല്‍പ് ഡെസ്‌ക്കിന് സാധിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ മൊബൈല്‍ നമ്പരുകള്‍: 9495836399, 9447059321, 9037813717, 9562343959, 9947819662, 9074173201, 9496735364, 8943372050, 9496223959, 9847969709.