– 15 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍
കോവിഡ് ആശുപത്രികള്‍ക്കായി കൈമാറി
ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനമായ 3,01,981/- രൂപയും കമ്പനിയുടെ വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. 10 ലക്ഷം രൂപ ജില്ല കളക്ടറുടെ ചേംബറില്‍ വച്ച് ധനമന്ത്രി ടി.എം.തോമസ് ഐസക്കിന് ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു കൈമാറി. നിയുക്ത എം.എല്‍.എമാരായ എച്ച്.സലാം, പി.പി.ചിത്തരജ്ഞന്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, കെ.എസ്.ഡി.പി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുകയ്ക്ക് പുറമേ 15 ലക്ഷം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ സാമഗ്രികളും ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കുവേണ്ടി ജില്ലാ ഭരണകൂടത്തിന് കൈമാറി. ഹാൻഡ് സാനിറ്റൈസർ 500 മി.ലിറ്റർ 700 ബോട്ടിലുകള്‍, 25000 ഫെയ്സ് മാസ്കുകള്‍, 3 ലക്ഷം പാരസെറ്റമോൾ ഗുളിക, 50000 സി.പി.എം. ടാബ് ലറ്റ്സ് എന്നിവയാണ് കൈമാറിയത്. കെ.എസ്.ഡി.പി. മാനേജർമാരായ എബിൻ കുര്യാക്കോസ്, ടി.ആർ സന്തോഷ് എന്നിവരും പങ്കെടുത്തു. 2016ല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ഡി.പി നിലവില്‍ വികസനത്തിന്റെ പാതയിലാണ്. സാനിട്ടൈസര്‍ നിര്‍മാണത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി ഇടപെടുകയാണ് ഈ പൊതുമേഖലാ സ്ഥാപനം.