ജോ ബൈഡനും, കമലാ ഹാരിസും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു : പി.പി.ചെറിയാന്‍

 

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും 2020 ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു. മെയ് 17 തിങ്കളാഴ്ചയാണ് ഇരുവരും തങ്ങളുടെ വരുമാനത്തെകുറിച്ചുള്ള രേഖകള്‍ പുറത്തു വിട്ടത്. ദശാബ്ദങ്ങളായി പ്രസിഡന്റും, വൈസ് പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താറുണ്ടെങ്കിലും, ട്രമ്പിന്റെ കാലത്ത് അങ്ങനെ സംഭവിച്ചിരുന്നില്ല. ബൈഡന്റേയും കമലയുടേയും വരുമാനത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നത് കാണിച്ചിരുന്നില്ല.

ബൈഡനും, പ്രഥമ വനിത ജില്‍ ബൈഡനും 2020 ലെ ആകെ അഡ്ജസ്റ്റസ് ഗ്രോസും ഇന്‍കം 607336 ഡോളര്‍ സമര്‍പ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ 157000 ഡോളര്‍ തിരിച്ചടക്കേണ്ടിവന്നു.
കമലഹാരിസും, ഭര്‍ത്താവ് ഡഗ് എംഹോപ്പ് അവരുടെ വാര്‍ഷീക കുടുംബവരുമാനം(ആഡ്ജസ്‌റ്‌റസ് ഗ്രോസ് ഇന്‍കം)1.7 മില്യണ്‍ ഡോളറായാണ് കാണിച്ചിരിക്കുന്നത്. ഫെഡറല്‍ ടാക്‌സായി 621893 ഡോളര്‍ നല്‍കുകയും ചെയ്തു. ബൈഡന്റെ ടാക്‌സ് റേറ്റ് 25.9 ശതമാനവും, കമലയുടേത് 36.7 ശതമാനവുമാണ്.
2019 ലതിനേക്കാള്‍ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കയാണ്(985233). കമലയുടേതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.

1974 മുതല്‍ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്തു ടാക്‌സ് വിവരങ്ങള്‍ കൈമാറുക പതിവായിരുന്നു. ട്രമ്പ് ഈ വിഷയത്തില്‍ അലംബാവമാണ് കാണിച്ചിരുന്നത്. 2017ല്‍ ട്രമ്പ് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 750 ഡോളര്‍ മാത്രമാണ് ഫെഡറല്‍ ടാക്‌സായി നല്‍കിയത്.

Leave Comment